സ്ത്രീകൾക്ക് വരുമാനദായക പദ്ധതി പരിശീലനം
1578313
Wednesday, July 23, 2025 11:20 PM IST
ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വനിതകൾക്കായി വരുമാനദായക പദ്ധതികളിൽ പരിശീലനം നൽകും. കൂൺകൃഷി, സോപ്പ് നിർമാണം, അടുക്കളത്തോട്ടം നിർമാണം, മെഴുകുതിരി നിർമാണം തുടങ്ങിയവയിലാണ് പരിശീലനം. പദ്ധതിയുടെ ഉദ്ഘാടനം ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ നിർവഹിച്ചു.
വനിതാ യുവകർഷക അവാർഡ് ജേതാവ് അശ്വതി പ്രവീൺ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ- ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ ഏബ്രാഹം, അനിമേറ്റർ ബിൻസി സജി, ബിൻസി ബിനോഷ് എന്നിവർ പങ്കെടുത്തു.