വഴിത്തല ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം
1578314
Wednesday, July 23, 2025 11:21 PM IST
വഴിത്തല: ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ മെംബർമാരുടെ അംഗത്വ വിതരണവും ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ മുൻ ഗവർണർ രാജേഷ് കൊളാരിക്കൽ നിർവഹിച്ചു. എറണാകുളം ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ് സേവനപദ്ധതികൾ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഫ്രാൻസിസ് ആൻഡ്രൂസ്-പ്രസിഡന്റ്, പി.സി.സേതുനാഥ്-സെക്രട്ടറി,സണ്ണി ജോസഫ്-ട്രഷറർ എന്നിവർ ചുമതലയേറ്റു.