കൂട്ടയോട്ടം സംഘടിപ്പിച്ചു
1228045
Friday, October 7, 2022 12:47 AM IST
വാഴക്കുളം: ഇൻഫന്റ് ജീസസ് ഹൈസ്കൂളിലെ എൻസിസി കേഡറ്റുകളുടെയും വിദ്യാർഥികളുടേയും നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് വാഴക്കുളം ടൗണിൽ കൂട്ടയോട്ടം നടത്തിയത്.
മഞ്ഞള്ളൂർ പഞ്ചായത്ത് ഓഫീസിലെ ഗാന്ധി പ്രതിമക്കു മുന്പിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. മാത്യു കുഴൽനാടൻ എംഎൽഎ കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തു. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ, സ്കൂൾ പ്രധാനാധ്യാപകനും എൻസിസി ഓഫീസറുമായ ഷാജി വർഗീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.