താളുംകണ്ടം - പൊങ്ങിൻചുവട് ആദിവാസി നഗറുകളിലേക്ക് ഇന്നുമുതൽ കെഎസ്ആർടിസി സർവീസ്
1535352
Saturday, March 22, 2025 4:34 AM IST
കോതമംഗലം: കുട്ടന്പുഴ പഞ്ചായത്തിലെ താളുംകണ്ടം ആദിവാസി നഗറിനേയും വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങിൻചുവട് ആദിവാസി നഗറിനെയും ബന്ധപ്പെടുത്തി കെഎസ്ആർടിസി ബസ് സർവീസ് ഇന്നാരംഭിക്കും. രണ്ടു നഗറുകളിലെയും ജനങ്ങങ്ങളുടെ വർഷങ്ങളായിട്ടുള്ള ആവശ്യമാണ് യാഥാർഥ്യമാകുന്നത്.
ടൂറിസം മേഖലയ്ക്ക് സാധ്യത നൽകുന്ന സർവീസാണിതെന്ന് എംഎൽഎമാരായ ആന്റണി ജോണ്, എൽദോസ് കുന്നപ്പിള്ളി എന്നിവർ അറിയിച്ചു. സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നു രാവിലെ ഒന്പതിന് കോതമംഗലം ഡിപ്പോയിൽ നടക്കും.
പൊങ്ങിൻ ചുവട്ടിൽ നിന്ന് രാവിലെ ആറിന് കോതമംഗലം - പെരുന്പാവൂർ - ചെന്പറക്കി - പൂക്കാട്ടുപടി - കാക്കനാട് വഴി എറണാകുളത്തേയ്ക്കും, 10.50ന് തിരിച്ച് ആലുവ - പെരുന്പാവൂർ വഴി കോതമംഗലത്തേയ്ക്കും, കോതമംഗലത്ത് നിന്ന് വൈകുന്നേരം 5.10ന് ചക്കിമേട് - വടാട്ടുപാറ - ഇടമലയാർ - താളും കണ്ടം - പൊങ്ങിൻ ചുവട്ടിലേക്കുമാണ് സർവീസ്.