ലഹരി മരുന്നിനെതിരെ മനുഷ്യ മഹാശൃംഖല
1549542
Tuesday, May 13, 2025 5:28 PM IST
മരട്: വർധിച്ചു വരുന്ന ലഹരി മരുന്ന് വ്യാപനത്തിനെതിരെ കോൺഗ്രസ് മരട് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യ മഹാശൃംഖല സംഘടിപ്പിച്ചു. നെട്ടൂർ ഐഎൻടിയുസി ജംഗ്ഷൻ മുതൽ എസ്എൻ ജംഗ്ഷൻ വരെ നീണ്ട ശൃംഖല കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മരട് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സി.ഇ.വിജയൻ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ ആർ.കെ.സുരേഷ് ബാബു, ഷെറിൻ വർഗീസ്, യു.ഡി.എഫ് തൃപ്പൂണിത്തുറ നിയോജക മണ്ഡലം ചെയർമാൻ അഡ്വ.ടി.കെ.ദേവരാജൻ, സുനിലാ സിബി, ആന്റണി കളരിക്കൽ. ശകുന്തള പുരുഷോത്തമൻ. ജിൻസൺ പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.