നന്മ ചെയ്യുന്നതിൽ നാം അലസരാകരുത്: ബിഷപ് മാർ ബെന്നി ഇടത്തട്ടേൽ
1549548
Tuesday, May 13, 2025 5:28 PM IST
കോതമംഗലം: സഹജീവികളോട് നന്മ ചെയ്യുന്നതിൽ നാം മടി കാണിക്കരുതെന്ന് ഇറ്റാനഗർ ബിഷപ് മാർ ബെന്നി ഇടത്തട്ടേൽ. കീരംപാറ ഇടവക സന്ദർശനത്തോടനുബന്ധിച്ചുള്ള ദിവ്യബലിമധ്യേ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്.
ഇടവകയുടെ തിരുക്കർമങ്ങൾ ബിഷപ് തിരിതെളിച്ച് തുടക്കംകുറിച്ചു. തുടർന്ന് ദിവ്യബലിയിൽ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, ഇടവകയിൽ നിന്നുള്ള വൈദികൻ ഫാ. ജോമി മേക്കുന്നേൽ എന്നിവർ സഹകാർമികരായി.
മൈക്കിൾ തെക്കേകുടി, ജെയിംസ് തെക്കേക്കര, ജിജി പുളിക്കൽ, ജിൻസി ജോമോൻ, സിസ്റ്റർ റാണി ടോം, ഷോജി കണ്ണന്പുഴ, ജോണ്സൻ കറുകപ്പിള്ളിൽ, സിസ്റ്റർ ഷെറിൻ മരിയ, ഡിംപിൾ ഷോജി, സിസ്റ്റർ സന്ധ്യ, ജെയ്സണ് വടക്കുംപാടം എന്നിവർ നേതൃത്വം നൽകി.