വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
1549565
Tuesday, May 13, 2025 5:41 PM IST
മൂവാറ്റുപുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മൂവാറ്റുപുഴ ആവോലി, തലപ്പിള്ളി അമൽ രാജിനെ (35)യാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷാണ് ഉത്തരവിട്ടത്.
മൂവാറ്റുപുഴ, കല്ലൂർക്കാട്, പോത്താനിക്കാട് പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാകതശ്രമം, കഠിനദേഹോപദ്രവം, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
2025 ഫെബ്രുവരിയിൽ മൂവാറ്റുപുഴ ലതാ സ്റ്റാന്‍ഡിൽ ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെതുടർന്നാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഈ കേസിലെ മറ്റൊരു പ്രതി അമൽനാഥിനെ കഴിഞ്ഞ മാസം കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു.