സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ഫലം; മികച്ച നേട്ടവുമായി സ്കൂളുകള്‍
1549566
Tuesday, May 13, 2025 5:41 PM IST
കൊച്ചി: സിബിഎസ്ഇ പരീക്ഷയില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം വന്നപ്പോൾ കേരളത്തിന് മികച്ച നേട്ടം. കേരളവും ലക്ഷദ്വീപും ഉള്‍പ്പെട്ട തിരുവനന്തപുരം മേഖലയില്‍ പത്താം ക്ലാസില്‍ 99.79 ശതമാനവും 12-ാം ക്ലാസിൽ 99.32 ശതമാനവുമാണ് വിജയം. വിജയികളില്‍ ബഹുഭൂരിപക്ഷവും ഡിസ്റ്റിംഗ്ഷനും സ്വന്തമാക്കി.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 281 പേർക്കും പത്താം ക്ലാസ് പരീക്ഷയില്‍ 137 പേർക്കുമാണ് തുടര്‍പഠനത്തിന് യോഗ്യത നേടാനാകാതെ പോയത്. ലക്ഷദ്വീപില്‍ 12-ാം ക്ലാസ് പരീക്ഷയെഴുതിയ 19 പേരും പത്താം ക്ലാസ് പരീക്ഷയെഴുതിയ 451 പേരില്‍ 409 വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. 99.69 ആണ് വിജയശതമാനം.
കളമശേരി രാജഗിരി പബ്ലിക് സ്കൂള്‍
പ്ലസ് ടു പരീക്ഷയില്‍ കളമശേരി രാജഗിരി പബ്ലിക് സ്കൂള്‍ നൂറ് ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 196 കുട്ടികളില്‍ 68 പേര് മുഴുവന്‍ വിഷയങ്ങള്‍ക്കും എ വണ്‍ നേടി.
സയന്‍സ് വിഭാഗത്തില്‍ 499 മാര്‍ക്കോടെ റീഹാന് ജോസഫ് മാത്യൂസ്, കൊമേഴ്സ് വിഭാഗത്തില്‍ 497 മാര്‍ക്കോടെ അഞ്ജു സുബ്രഹ്മണ്യന്, ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 496 മാര്‍ക്കോടെ വി. നന്ദിക എന്നിവര്‍ സ്കൂളിലെ ഉയര്‍ന്ന മാര്‍ക്ക് സ്വന്തമാക്കി.
തൃക്കാക്കര നൈപുണ്യ
നൂറ് ശതമാനം വിജയം നേടിയ തൃക്കാക്കര നൈപുണ്യ സ്കൂളില്‍ 77 വിദ്യാര്‍ഥികള്‍ എല്ലി വിഷയങ്ങളിലും എ വണ്‍ കരസ്ഥമാക്കി. സയന്‍സ് വിഭാഗത്തില്‍ 99 ശതമാനം മാര്‍ക്കോടെ സച്ചിന് കാനോത്ത്, 98.8 ശതമാനം മാര്‍ക്കോടെ കൊമേഴ്സ് വിഭാഗത്തില്‍ ഹന്ന ഫാത്തിമ അബ്ദുള്സഹദ്, ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 98.6 ശതമാനം മാര്‍ക്കോടെ കല്പിത സൂര്യ സ്വാമി എന്നിവര്‍ സ്കൂള്‍ ടോപ്പർമാരായി. 54 വിദ്യാര്‍ഥികള്‍ വിവിധ വിഷയങ്ങളില്‍ നൂറ് ശതമാനം മാര്‍ക്ക് നേടി.
പത്താം ക്ലാസ് പരീക്ഷയിലും സ്കൂള്‍ നൂറ് ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 232 കുട്ടികളില്‍ 27 കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ വണ്‍ നേടി. 99.80 ശതമാനം മാര്‍ക്കോടെ ഡിയോണ്‍ ദീപു സ്കൂളില്‍ ഒന്നാമത്തെി.
തേവര സേക്രഡ് ഹാര്‍ട്ട്
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയില്‍ ഇത്തവണയും തേവര സേക്രഡ് ഹാര്‍ട്ട് സിഎംഐ പബ്ലിക് സ്കൂളിന് നൂറ് ശതമാനം വിജയം. 111 വിദ്യാർഥികള്‍ പരീക്ഷയെഴുതിയതില്‍ 41 പേർ മുഴുവന്‍ വിഷയങ്ങള്‍ക്കും എവൺ നേടി.
30 വിദ്യാര്‍ഥികള്‍ നാല് വിഷയങ്ങളില്‍ എ വണ്‍ സ്വന്തമാക്കി. സയന്‍സ് വിഭാഗത്തിലെ ശ്രാവണ്‍ പ്രശാന്ത് (98.6) സ്കൂള്‍ ടോപ്പറായി.
കൊമേഴ്സ് വിഭാഗത്തില്‍ 98.2 ശതമാനം മാര്‍ക്കോടെ ബി. വര്‍ഗീസ് ഒന്നാമതെത്തി. നിരവധി വിദ്യാര്‍ഥികള്‍ വിവിധ വിഷയങ്ങളില്‍ മുഴുവന്‍ മാര്‍ക്കും നേടിയതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
അങ്കമാലി വിശ്വജ്യോതി
അങ്കമാലി വിശ്വജ്യോതി സ്കൂളും പത്ത്, 12 ക്ലാസ് പരീക്ഷകളില്‍ നൂറ് ശതമാനം വിജയം നേടി. പന്ത്രണ്ടാം ക്ലാസില്‍ പരീക്ഷ എഴുതിയ 153 പേരില്‍ 148 പേര്‍ക്ക് ഡിസ്റ്റിംഗ്ഷന്‍ ലഭിച്ചു. 18 പേര് എ വണ്‍ കരസ്ഥമാക്കി. ഹ്യുമാനിറ്റീസിലെ ദിയ വിനോദും റിന റിജുവുമാണ് സ്കൂള്‍ ടോപ്പേഴ്സ്.
ഇരുവരും 98.6 ശതമാനം മാര്‍ക്ക് നേടി. അക്ഷിത ശിവശങ്കരന് സയന്‍സ് ടോപ്പറും (97.8 ശതമാനം), ഇര്ഫാന് ഷാജി അലമന കൊമേഴ്സ് ടോപ്പറുമായി (98.4 ശതമാനം). പത്താം ക്ലാസില്‍ പരീക്ഷ എഴുതിയ 176 പേരില്‍ 150 പേര്‍ക്ക് ഡിസ്റ്റിംഗ്ഷന്‍ ലഭിച്ചു. ജോഷ്വ മാത്യു കുന്നപ്പിള്ളി 99.2 ശതമാനം മാര്‍ക്കോടെ സ്കൂള്‍ ടോപ്പറായി. 21 പേര്‍ക്ക് എ വണ്‍ ലഭിച്ചു.
കാക്കനാട് സന്സ്കാരാ സ്കൂള്‍
പത്താക്ലാസ് പരീക്ഷയില്‍ കാക്കനാട് സന്സ്കാരാ സ്കൂള്‍ നൂറ് ശതമാനം വിജയം നേടി. 83 ശതമാനം വിദ്യാര്‍ഥികളും ഡിസ്റ്റിംഗ്ഷന്‍ നേടി. 97 ശതമാനം മാര്‍ക്കോടെ അമൃത എ. കുറുപ്പ് സ്കൂളില്‍ ഒന്നാമതെത്തി.