വാ​ഴ​ക്കു​ളം: റോ​ഡു മു​റി​ച്ചു ക​ട​ക്ക​വെ, കാറിടി​ച്ച് പ​രി​ക്കേ​റ്റ ഗൃഹ നാഥൻ മ​രി​ച്ചു. ആ​വോ​ലി ക​ണ്ണി​ക്കാ​ട്ട് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ (ആ​ന്‍റ​പ്പ​ൻ - 65) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ ആ​വോ​ലി സ​ഹ​ക​ര​ണ ബാ​ങ്കി​നു സ​മീ​പ​ത്തെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം.

തൊ​ടു​പു​ഴ ഭാ​ഗ​ത്തു നി​ന്ന് വന്ന കാ​റാണ് ഇടിച്ചത്. റോഡി ലേക്ക് തെ​റി​ച്ചു​വീ​ണ ആ​ന്‍റ​പ്പ​നെ ഉ​ട​ൻ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ മ​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. അ​വി​വാ​ഹി​ത​നാ​ണ്.