കൊ​ച്ചി: മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി മെ​ട്രോ​യു​ടെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ കെ​എം​ആ​ര്‍​എ​ല്‍ ശ​ക്ത​മാ​ക്കി. പാ​ലാ​രി​വ​ട്ടം മു​ത​ല്‍ കാ​ക്ക​നാ​ട് ഇ​ന്‍​ഫോ​പാ​ര്‍​ക്ക് വ​രെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സു​ഗ​മ ഗ​താ​ഗ​ത​വും പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കി​യാ​ണ് ത​ട​സ​മി​ല്ലാ​ത്ത നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വ​ര്‍​ക്ക് സൈ​റ്റു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് അ​പ​ക​ട​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കാ​ന്‍ കോ​ണ്‍​ട്രാ​ക്ട​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. അ​ടി​യ​ന്ത​ര മു​ന്നൊ​രു​ക്ക​ങ്ങ​ള്‍​ക്കാ​യി എ​മ​ര്‍​ജ​ന്‍​സി റെ​സ്‌​പോ​ണ്‍​സ് ടീം ​സ​ജ്ജ​മാ​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി.

മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​ഞ്ഞ് ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന സി​വി​ല്‍ ലൈ​ന്‍ റോ​ഡി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ക​നാ​ലു​ക​ളും ഓ​ട​ക​ളും വൃ​ത്തി​യാ​ക്കാ​ന്‍ തൃ​ക്കാ​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ടെ​ന്നും കെ​എം​ആ​ര്‍​എ​ല്‍ അ​റി​യി​ച്ചു.

മ​ഴ​ക്കാ​ല​ത്ത് സു​ഗ​മ​മാ​യ ഗ​താ​ഗ​ത​വും സു​ര​ക്ഷി​ത​മാ​യ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ന്‍ ഉ​ന്ന​ത​ത​ല ആ​ഭ്യ​ന്ത​ര ക​മ്മ​റ്റി​യും കെ​എം​ആ​ര്‍​എ​ല്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് 10 ട്രാ​ഫി​ക് വാ​ര്‍​ഡ​ന്മാ​രെ​ക്കൂ​ടി നി​യ​മി​ച്ചു.

റോ​ഡി​ല്‍ കു​ഴി​ക​ള്‍ രൂ​പ​പ്പ​ടു​ന്ന​തും വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്ന​തും ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ റോ​ഡു​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്കു​ള്ള കാ​ഴ്ച സു​ഗ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ അ​റി​യി​ച്ചു.