കാർ നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചു; ആളപായമില്ല
1549571
Tuesday, May 13, 2025 5:41 PM IST
ചെറായി: എടവനക്കാട് ബീച്ചിൽ കാർ നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചു, ആളപായമില്ല. ചാത്തങ്ങാട് ബീച്ചിന്റെ തെക്കുഭാഗത്തുള്ള വളവിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
പഴങ്ങാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ഈ ഭാഗത്ത് അര മണിക്കൂറോളം വൈദ്യുതി വിതരണം തടസപ്പെട്ടു.