കൊച്ചിന് പ്രീമിയര്‍ ലീഗിന് നാളെ കിക്കോഫ്
1549573
Tuesday, May 13, 2025 5:41 PM IST
കൊച്ചി: ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന കൊച്ചിന് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ നാളെ വൈകുന്നേരം 4.30ന് പനമ്പിള്ളി നഗര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. ടി.ജെ. വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ സൂപ്പര്‍ ഡിവിഷനില്‍ ഉള്‍പ്പെടുന്ന ഗോള്‍ഡന്‍ ത്രെഡ്സ് എഫ്സി, ഉദയ സ്പോര്‍ട്ടിംഗ് ക്ലബ്, ബൈസെന്റേന് എഫ്സി, കൊച്ചി സിറ്റി എഫ്സി, മുത്തൂറ്റ് എഫ്എ, സെന്‍ട്രല്‍ എക്സൈസ്, കൊച്ചിന് പോര്‍ട്ട് അഥോറിറ്റി എന്നീ ടീമുകളാണ് മത്സരിക്കുന്നത്.
ആദ്യ മത്സരത്തില്‍ ഉദയ സ്പോര്‍ട്ടിംഗ് ക്ലബ് കോച്ചിന് പോര്‍ട്ട് അഥോറിറ്റിയെ നേരിടും. ദിവസവും വൈകിട്ട് 4.30നാണ് മത്സരങ്ങള്‍. ജൂണ്‍ നാലിനാണ് അവസാന മത്സരം.