തൃ​പ്പൂ​ണി​ത്തു​റ: റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്ന കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ കാ​റി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ത്താ​തെ പോ​യ കാ​ർ ഡ്രൈ​വ​റെ പോ​ലീ​സ് പി​ടി​കൂ​ടി. മ​ണീ​ട് ചീ​ര​ക്കാ​ട്ട്പാ​റ ക​രി​മ്പേ​ൽ വീ​ട്ടി​ൽ ജി​ബി ജേ​ക്ക​ബ് (56) നെ​യാ​ണ് ഹി​ൽ​പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഒന്പതിന് ​രാ​ത്രി 9.30ഓ​ടെ ഇ​രു​മ്പ​നം പു​തി​യ​റോ​ഡ് വി​ള​ക്ക് ജം​ഗ്ഷ​ന​ടു​ത്ത് സു​ഹൃ​ത്തി​നൊ​പ്പം റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്ന ഇ​രു​മ്പ​നം തി​രു​വോ​ണം വീ​ട്ടി​ൽ അ​രു​ൺ കു​മാ​ർ (ക​ണ്ണ​ൻ-49) നെ ​കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന് ശേ​ഷം നി​ർ​ത്താ​തെ പോയ കാർ സി​സി ടി​വി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ് വീ​ട്ടി​ൽ പോ​ലീ​സെ​ത്തി​യ​പ്പോ​ൾ നാ​യ്ക്ക​ളെ അ​ഴി​ച്ചു വി​ട്ട് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച പ്ര​തി​യെ സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്.