കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി ക​ൽ​ക്കു​ന്നേ​ൽ മാ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മാ​ർ ഏ​ലി​യാ​സ് സ​ണ്‍​ഡേ സ്കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​വും 18ന് ​ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​ലു​വ തൃ​ക്കു​ന്ന​ത് സെ​മി​നാ​രി​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ദീ​പ​ശി​ഖാ പ്ര​യാ​ണ​വും പ​താ​ക ഘോ​ഷ​യാ​ത്ര​യും വാ​ഹ​ന റാ​ലി​യു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടേ​യും അ​ക​ന്പ​ടി​യി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രു​ന്പോ​ൾ ഇ​ട​വ​ക ജ​ന​ങ്ങ​ളും സ​ണ്‍​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ക്കും.

തു​ട​ർ​ന്ന് മാ​ർ ഏ​ലി​യാ​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് റാ​ലി. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, കു​ര്യാ​ക്കോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ, ത​ന്പു ജോ​ർ​ജ് തു​ക​ല​ൻ, ജേ​ക്ക​ബ് സി. ​മാ​ത്യു, പി.​എ.​എം. ബ​ഷീ​ർ, മി​നി ഗോ​പി തുടങ്ങിയവ​ർ പ​ങ്കെ​ടു​ക്കും.

നി​ർ​ധ​ന അ​ധ്യാ​പ​ക പെ​ൻ​ഷ​ൻ പ​ദ്ധ​തി, ജൂ​ബി​ലി കാ​ൻ​സ​ർ കെ​യ​ർ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം, ജൂ​ബി​ലി സ്മ​ര​ണി​ക പ്ര​കാ​ശ​നം, സ്മ​ര​ണ വൃ​ക്ഷ​ത്തൈ ന​ടീ​ൽ എ​ന്നി​വ​യും ന​ട​ത്തും.

കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു ശേ​ഷം ഗാ​ന​സ​ന്ധ്യ​യോ​ടെ പ​രി​പാ​ടി അ​വ​സാ​നി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ളാ​യ വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ, സ​ഹ​വി​കാ​രി ഫാ. ​ബെ​ൻ സ്റ്റീ​ഫ​ൻ മാ​ത്യു, സി.​എം. ജോ​ർ​ജ്, സി.​കെ. ജോ​സ​ഫ്, കെ.​കെ. കു​ര്യാ​ക്കോ​സ്, കെ.​കെ. ബേ​ബി, സ​ന്തോ​ഷ് എം. ​വ​ർ​ഗീ​സ്, യാ​ൽ​ഡി​ൻ ബാ​ബു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.