ക​ള​മ​ശേ​രി: ബാ​ങ്കി​ൽ വ്യാ​ജ സ്വ​ർ​ണം പ​ണ​യം വ​ച്ച് ക​ബ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ സ​ഞ്ജ​യ് രാ​ജ്ഭ​റി​നെ​യാ​ണ് (49) ക​ള​മ​ശേ​രി ഇ​ൻ​സ്പെ​ക്ട​ർ എം.​ബി. ല​ത്തീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ പി.​ആ​ർ. അ​നി​ൽ കു​മാ​ർ, സി​പി​ഒ സ​ന​ൽ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

നോ​ർ​ത്ത് ക​ള​മ​ശേ​രി പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ലാ​ണ് 26.500 ഗ്രാം ​തൂ​ക്കം വ​രു​ന്ന വ്യാ​ജ സ്വ​ർ​ണം പ​ണ​യം വ​ച്ച് ക​ബ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​തേ ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് ഉ​ള്ള​യാ​ളാ​ണ് പ്ര​തി. ക​ള​മ​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.