പീഡനക്കേസ്: യുവാവിനെ അറസ്റ്റ് ചെയ്തു
1549846
Thursday, May 15, 2025 4:55 AM IST
കളമശേരി: തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ പല തവണ ദേഹോപദ്രവം ഏൽപ്പിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതിയെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തിരുവമ്പാടി തൗഫീക്ക് മൻസിലിൽ ബി. ഷജീറിനെ (37) യാണ് അറസ്റ്റ് ചെയ്തത്.
കളമശേരി ഇൻസ്പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിൽ എസ്ഐ സെബാസ്റ്റ്യൻ പി. ചാക്കോ, സിപിഒ ഷിബു എന്നിവർ ചേർന്ന് ആലപ്പുഴയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.