കൊ​ച്ചി: ബി​ഫോ​ര്‍ ക​ളേ​ഴ്‌​സ് ആ​ന്‍​ഡ് ഷേ​പ്സ് എ​ന്ന പേ​രി​ൽ ചി​ത്ര-​ശി​ല്പ പ്ര​ദ​ര്‍​ശ​നം എ​റ​ണാ​കു​ളം ദ​ര്‍​ബാ​ര്‍ ഹാ​ള്‍ ആ​ര്‍​ട്ട് ഗാ​ല​റി​യി​ല്‍ ആ​രം​ഭി​ച്ചു. സ്വാ​ത​ന്ത്ര്യം, മാ​നോ​വ്യാ​പാ​ര​ങ്ങ​ള്‍, മ​ന​സി​ന്‍റെ ഉ​ള്‍​ക്കാ​ഴ്ച എ​ന്നി​വ​യാ​ണ് ചി​ത്ര​ങ്ങ​ളു​ടെ​യും ശി​ല്പ​ങ്ങ​ളു​ടെ​യും മു​ഖ്യ​പ്ര​മേ​യം. 17 വ​രെ ന​ട​ക്കു​ന്ന പ്ര​ദ​ര്‍​ശ​നം ജി​സി​ഡി​എ ചെ​യ​ര്‍​മാ​ന്‍ കെ. ​ച​ന്ദ്ര​ന്‍ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ലാ​കാ​ര​ന്മാ​രാ​യ എ​ന്‍.​എ. മ​ണി, സാ​ജു തു​രു​ത്തി​ല്‍, സു​ഗ​ത​ന്‍ പ​ന​ങ്ങാ​ട്, എം.​എ. ജോ​ണി, കെ.​ആ​ര്‍. ശ​ശി​ധ​ര​ന്‍, സി.​എ. വി​ശ്വ​ന്‍, ജോ​ജി പ​ള്ള​ത്താ​ന, രാ​ജ​ന്‍ മ​ഞ്ഞു​മ്മേ​ല്‍, എ.​യു. വേ​ണു​ഗോ​പാ​ല്‍, കെ.​കെ. അ​ജി​കു​മാ​ര്‍, ടി.​കെ. സു​ധീ​ര്‍ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഗാ​ല​റി ഡി​യി​ല്‍ പ്ര​ദേ​ര്‍​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

തെ​യ്യം, ക​ഥ​ക​ളി തു​ട​ങ്ങി കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ ക​ലാ സാം​സ്‌​കാ​രി​ക പാ​ര​മ്പ​ര്യ​ത്തെ​യും സ​മൂ​ഹ​ത്തി​ലെ ഐ​ക്യ​ത്തെ​യു​മാ​ണ് ചി​ത്ര​ങ്ങ​ള്‍ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. എ​ര്‍​ത്ത് ആ​ന്‍​ഡ് ബി​യോ​ണ്ട് എ​ന്ന പേ​രി​ല്‍ ആ​ര്‍​ട്ടി​സ്റ്റ് റോ​ബ​ര്‍​ട്ട് ലോ​പ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും ഗാ​ല​റി ബി​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ്വാ​ത​ന്ത്ര്യ​വും സൃ​ഷ്ടി​പ്ര​ചോ​ദ​ന​വും നി​റ​ഞ്ഞ ആ​ബ്‌​സ്ട്രാ​ക്റ്റ് ശൈ​ലി​ക​ളും അ​തി​ലു​ണ്ട്. 18 വ​രെ​യാ​ണ് ചി​ത്ര​പ്ര​ദ​ര്‍​ശ​നം.