ചേ​രാ​നെ​ല്ലൂ​ര്‍ : ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​നാ​യി അ​ശാ​സ്ത്രീ​യ​മാ​യി വ​ഴി​തി​രി​ച്ചു​വി​ട്ട റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. ചേ​രാ​നെ​ല്ലൂ​ര്‍ പ​ള്ളി​ക്ക​വ​ല​യ്ക്ക് സ​മീ​പം മീ​ത്തി​പ്പ​റ​മ്പി​ല്‍ ഫ്ര​ഷി​ല്‍ എം.​സൈ​മ​ണ്‍ (23) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം ര​ണ്ടി​ന് രാ​ത്രി വ​രാ​പ്പു​ഴ പു​ത്ത​ന്‍​പ​ള്ളി​ക്ക് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ല്‍ ഫ്ര​ഷി​ല്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി കു​ഴി​ച്ച കു​ഴി​യി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. റോ​ഡി​ന്റെ ന​ടു​ഭാ​ഗം കു​ഴി​ച്ച ശേ​ഷം വ​ഴി ഒ​രു​വ​ശ​ത്തൂ​ടെ തി​രി​ച്ച് വി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡോ ലൈ​റ്റോ സ്ഥാ​പി​ച്ചി​രു​ന്നി​ല്ല.

റോ​ഡി​ന് ന​ടു​വി​ലെ കു​ഴി​യി​ലേ​ക്ക് ബൈ​ക്കു​മാ​യി വീ​ണ ഫ്ര​ഷി​ലി​ന്‍റെ ഹെ​ല്‍​മെ​റ്റ് തെ​റി​ച്ചു പോ​വു​ക​യും ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​വി​വ​രം വൈ​കി​യാ​ണ് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

ഐ​സാ​റ്റി​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി തു​ട​ര്‍​പ​ഠ​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ 10.30 ന് ​ചേ​രാ​നെ​ല്ലൂ​ര്‍ സെ​ന്‍റ് ജ​യിം​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. പി​താ​വ്: സൈ​മ​ണ്‍ ജോ​സ​ഫ് (റി​ട്ട. എ​ഇ, കെ​എ​സ്ഇ​ബി). മാ​താ​വ്: വി.​എ.​മേ​രി. (അ​ധ്യാ​പി​ക, ജി​വി​എ​ച്ച്എ​സ് എ​സ് നോ​ര്‍​ത്ത് ഇ​ട​പ്പ​ള്ളി).​സ​ഹോ​ദ​രി: ഫ്രെ​ഷ​റ്റ (ന​ഴ്‌​സ്, യു​കെ).