കൊ​ച്ചി: ക​ള​മ​ശേ​രി സ്‌​ഫോ​ട​ന​കേ​സി​ലെ പ്ര​തി ഡൊ​മി​നി​ക് മാ​ര്‍​ട്ടി​നെ​തി​രെ സാ​ക്ഷി​പ​റ​യാ​ന്‍ മു​ന്നോ​ട്ടു​വ​രു​ന്ന​വ​രെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച കേ​സി​ല്‍ സ​ന്ദേ​ശം കൈ​മാ​റി​യ വ്യ​ക്തി​യു​ടെ വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് വാ​ട്‌​സ്ആ​പ്പി​ന് ക​ത്തു ന​ല്‍​കി.

ഹോ​വ​യു​ടെ സാ​ക്ഷി​ക​ളു​ടെ കേ​ര​ള​ത്തി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍ ശ്രീ​കു​മാ​റി​ന് വാ​ട്‌​സ്ആ​പ്പി​ലൂ​ടെ ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സ​ന്ദേ​ശ​മെ​ത്തി​യ​ത്. മ​ലേ​ഷ്യ​ന്‍ ഫോ​ണ്‍​ന​മ്പ​റി​ല്‍ നി​ന്നാ​യി​രു​ന്നു സ​ന്ദേ​ശം.

യ​ഹോ​വ സാ​ക്ഷി​ക​ളു​ടെ മേ​ഖ​ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ന്ന ക​ള​മ​ശേ​രി സാ​മ്ര ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ സ്‌​ഫോ​ട​ന​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ കേ​സി​ലെ ഏ​ക പ്ര​തി ഡൊ​മി​നി​ക് മാ​ര്‍​ട്ടി​ന്‍ ബോം​ബ് നി​ർ​മാ​ണ​ത്തി​ന്‍റെ രീ​തി ദു​ബാ​യി​ലു​ള്ള ഒ​രു ന​മ്പ​റി​ലേ​ക്ക് ചി​ത്ര​ങ്ങ​ള്‍ സ​ഹി​തം അ​യ​ച്ച​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​ല്‍ ദു​ബാ​യി​ലെ​ത്തി ഇ​ന്‍റ​ര്‍​പോ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക​സം​ഘം നീ​ക്കം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് നി​ല​വി​ലെ ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യി​ട്ടു​ള്ള​ത്.
ദു​ബാ​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന പ്ര​തി സു​ഹൃ​ത്തി​ന്‍റെ ന​മ്പ​രി​ലേ​ക്കാ​ണ് അ​ന്ന് സ​ന്ദേ​ശം അ​യ​ച്ച​തെ​ന്ന പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലി​ലാ​ണ് പോ​ലീ​സ്.

ഈ ​ന​മ്പ​റി​ന്‍റെ ഉ​ട​മ​യ്ക്ക് സ്‌​ഫോ​ട​ന​വു​മാ​യോ ഇ​പ്പോ​ള്‍ അ​യ​ച്ച ഭീ​ഷ​ണി​സ​ന്ദേ​ശ​വു​മാ​യോ ബ​ന്ധ​മു​ണ്ടെ​ങ്കി​ല്‍ കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്കും.