പൂണിത്തുറയില്‍ കുടിവെള്ള ക്ഷാമം; വാട്ടര്‍ അഥോറിറ്റിക്ക് നിവേദനം നല്കി
1550096
Friday, May 16, 2025 5:05 AM IST
കൊച്ചി: കൊച്ചി കോര്പറേഷന് പരിധിയില്‍ വരുന്ന പൂണിത്തുറയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കൗണ്‍സിലര്‍ വി.പി. ചന്ദ്രന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ വാട്ടര്‍ അഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിവേദനം നല്കി.
പേട്ട ജംഗ്ഷന് തെക്കോട്ടുള്ള ഭാഗത്താണ് കുടിവെള്ള ക്ഷാമം നേരിടുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ പമ്പിംഗ് സമയം വര്‍ധിപ്പിക്കണമെന്നും ജലം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ പുതിയ പൈപ്പുകള്‍ സ്ഥാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളായ കെ.എസ്. ശങ്കരനാരായണന്, വി.കെ. രവീന്ദ്രനാഥ്, കെ.ആര്. നന്ദകുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നിവേദനം നല്‍കിയത്.