കഞ്ചാവുമായി യുവാവ് പിടിയിൽ
1550098
Friday, May 16, 2025 5:05 AM IST
പള്ളുരുത്തി: ഇടക്കൊച്ചി അക്വിനാസ് കോളജിന് സമീപത്തുനിന്ന് ഒന്നരക്കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. ഇടക്കൊച്ചി പള്ളിയാമാക്കല് സാജനെ(24)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെറുപായ്ക്കറ്റുകളിലാക്കി വില്പനയ്ക്കായി തയാറാക്കിയ കഞ്ചാവ് വീടിനുള്ളിൽനിന്ന് കണ്ടെടുത്തു.