ബൈക്കിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
1560138
Friday, May 16, 2025 10:59 PM IST
മൂവാറ്റുപുഴ : റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചു.
മൂവാറ്റുപുഴ പേട്ട മഠത്തിൽ എം.ജെ നസീറാ(53)ണ് മരിച്ചത്. മൂവാറ്റുപുഴ നാസ് റോഡിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് അപകടം. റോഡ് മുറിച്ച് കടക്കുകയായിരുന്ന നസീറിനെ അമിതവേഗത്തിലെത്തിയ രണ്ട് യുവാക്കൾ സഞ്ചരിച്ച ബൈക്കിടിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ നസീറിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാത്രി 11ഓടെ മരിച്ചു. അങ്കമാലി കെസ്ആർടിസി ഡിപ്പോയിലെ ഇൻസ്പെകറായിരുന്നു നസീർ. കബറടക്കം നടത്തി. ഭാര്യ : ഷൈലജ. മക്കൾ : ആമിന, ആഷിക്.