‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള ഇന്നുമുതല്‍
1560276
Saturday, May 17, 2025 4:10 AM IST
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാപ്രദര്‍ശന വിപണന മേളയ്ക്ക് എറണാകുളം മറൈന്‍ ഡ്രൈവില്‍ ഇന്നു തുടക്കമാകും. മേളയുടെ ഉദ്ഘാടനം വൈകിട്ട് നാലിന് മന്ത്രി പി. രാജീവ് നിര്‍വഹിക്കും. മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ജില്ലയിലെ ജനപ്രതിനിധികളും പങ്കെടുക്കും. 23 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ വിവിധ വകുപ്പുകളുടെ 194 തീംസര്വീസ് സ്റ്റാളുകളും 82 കൊമേഴ്സ്യല്‍ സ്റ്റാളുകളും ഉള്‍പ്പെടെ 276 ലധികം സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
23ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. അന്നേദിവസം രാവിലെ 10 മുതല്‍ 12 വരെ ധനകാര്യ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമ്പത്തിക സാക്ഷരത എന്ന വിഷയത്തില്‍ സെമിനാറും ഉച്ചയ്ക്ക് ഒന്നു മുതല്‍ മൂന്നു വരെ മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷ എന്ന വിഷയത്തില്‍ സെമിനാറും നടക്കും. വൈകിട്ട് ഏഴിന് സൂരജ് സന്തോഷിന്റെ ലൈവ് മ്യൂസിക് ഷോ.