ഐഒസി ബോട്ടിലിംഗ് പ്ലാന്റിൽ തൊഴിലാളികൾ പണിമുടക്കി
1560277
Saturday, May 17, 2025 4:10 AM IST
ഉദയംപേരൂർ: ഉദയംപേരൂർ ഐഒസി ബോട്ടിലിംഗ് പ്ലാന്റിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് ഐഎൻടിയുസി നേതൃത്വത്തിൽ പണിമുടക്ക് നടത്തിയതോടെ പ്ലാന്റിന്റെ പ്രവർത്തനം തടസപ്പെട്ടു. പണിമുടക്കിയ തൊഴിലാളികൾ ജോലിക്കെത്തിയവരെ തടഞ്ഞതോടെ പ്ലാന്റിന്റെ പ്രവർത്തനം പൂർണമായി നിലച്ചു.
ഇതോടെ വിവിധ ജില്ലകളിലേയ്ക്കുള്ള ഗാർഹിക, വാണിജ്യ സിലിണ്ടറുകളുടെ നീക്കവും സ്തംഭിച്ചു. ഐഒസി പ്ലാന്റിലെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പുതുക്കാത്തതിൽ പ്രതിഷേധിച്ച് പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്ലാന്റിൽ അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്.