സിഐഎസ്എഫ് ഡിഐജി അന്വേഷണം തുടങ്ങി
1560280
Saturday, May 17, 2025 4:10 AM IST
കൊച്ചി: നെടുമ്പാശേരി നായത്തോടില്‍ വാഹനം ഉരസിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സിഐഎസ്എഫ് ഡിഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സിഐഎസ്എഫ് ഡിഐജി (എയര്‍പോര്‍ട്ട് സൗത്ത് സോണ്‍ ഹെഡ്ക്വാര്‍ട്ടേഴ്സ്) ആര്. പൊന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
അന്വേഷണത്തിന്റെ ഭാഗമായി ഡിഐജി നെടുമ്പാശേരിയിലെത്തി കൊച്ചി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന സിഐഎസ്എഫ് എസ്ഐ വിനയകുമാര്‍ ദാസ് (38), കോണ്‍സ്റ്റബിള്‍ മോഹന്‍കുമാര്‍ (31) എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. വിനയ്കുമാര്‍ ദാസിനെയും മോഹന്‍കുമാറിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു.