തിരുവാഭരണത്തിൽ നിന്നു സ്വർണം മോഷ്ടിച്ചയാൾ പിടിയിൽ
1560286
Saturday, May 17, 2025 4:24 AM IST
അരൂർ: ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിരുവാഭരണങ്ങളിലെ മാലയിൽനിന്നു കണ്ണികൾ അടർത്തിയെടുത്ത് വിൽപ്പന നടത്തിയ ക്ഷേത്രം താത്കാലിക ജീവനക്കാരൻ പിടിയിൽ. എഴുപുന്ന തെക്ക് വളപ്പനാടി നികർത്തിൽ വിഷ്ണുവിനെയാണ് അരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
എഴുപുന്ന കണ്ണന്തറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരനായിരുന്നു പ്രതി. തിരുവാഭരണങ്ങൾ തിരികെ കൊടുക്കുന്ന സമയം സംശയം തോന്നിയ ക്ഷേത്രഭാരവാഹികൾ പോലീസിൽ പരാതിപ്പെട്ടു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.