കൊ​ച്ചി: മ​ഞ്ഞു​മ്മ​ല്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹോ​സ്പി​റ്റ​ല്‍ ട്ര​സ്റ്റും, റെ​യി​ല്‍​വേ പോ​ലീ​സും റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്‌​സും സം​യു​ക്ത​മാ​യി ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​നും ബേ​സി​ക് ലൈ​ഫ് സ​പ്പോ​ര്‍​ട്ട് പ​രി​ശീ​ല​ന പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു.

എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ന​ട​ന്ന പ​രി​പാ​ടി റെ​യി​ല്‍​വേ ഡി​വൈ​എ​സ്പി ജോ​ര്‍​ജ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ഡെ​പ്യൂ​ട്ടി സ്റ്റേ​ഷ​ന്‍ മാ​നേ​ജ​ര്‍ അ​നി​ല്‍ മാ​ത്യു, ആ​ര്‍​പി​എ​ഫ് എ​സ്‌​ഐ ഗി​രീ​ഷ് കു​മാ​ര്‍, മ​ഞ്ഞു​മ്മ​ല്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹോ​സ്പി​റ്റ​ല്‍ നേ​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ര്‍ സം​ഗീ​ത തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സെന്‍റ് ജോ​സ​ഫ്‌​സ് ഹോ​സ്പി​റ്റ​ലി​ലെ ന​ഴ്‌​സിം​ഗ് സ്റ്റാ​ഫും സ്റ്റു​ഡ​ന്‍​സും നാ​ട​ക നൃ​ത്ത ക​ലാ​രൂ​പ​ങ്ങ​ളി​ലൂ​ടെ, മ​യ​ക്കു​മ​രു​ന്നി​ന്‍റെ സ്വാ​ധീ​നം മൂ​ലം സ​മൂ​ഹ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ജ​ന​ങ്ങ​ള്‍​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ബേ​സി​ക് ലൈ​ഫ് സ​പ്പോ​ര്‍​ട്ട് പ​രി​ശീ​ല​ന​വും ന​ല്‍​കി. യാ​ത്ര​ക്കാ​രാ​യ ജ​ന​ങ്ങ​ളും, റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​രും ഇ​തി​ല്‍ പ​ങ്കെ​ടു​ത്തു.