പിഒസിയിൽ ജോൺപോൾ അനുസ്മരണം നടത്തി
1560292
Saturday, May 17, 2025 4:24 AM IST
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ പാലാരിവട്ടം പിഒസിയിൽ തിരക്കഥാകൃത്ത് ജോൺപോൾ അനുസ്മരണ സമ്മേളനം നടത്തി. പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിലും സാഹിത്യരംഗങ്ങളിലും നിറഞ്ഞു നിന്ന ജോൺ പോൾ കേരളത്തിന് അവിസ്മരണീയ സംഭാവനകൾ നൽകിയ വ്യക്തിത്വമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരക്കൽ, ടി. എം. ഏബ്രഹാം, സിസ്റ്റർ സ്മിത, സി.ജി. രാജഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.