പറവൂർ: ചെ​ട്ടി​ക്കാ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ഊ​ട്ടു തി​രു​നാ​ൾ എ​ട്ടാ​മി​ടം നാ​ളെ ന​ട​ക്കും. രാ​വി​ലെ 10ന് ​ഈ വ​ർ​ഷം ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച കു​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ ന​ട​ക്കും.

തീ​ർ​ഥാ​ട​ക​രു​ടെ വീടുക​ളി​ൽ നി​ന്ന് ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​രി​ച്ച നി​ര​വ​ധി കു​ട്ടി​ക​ൾ വെ​ള്ള വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ചേ​ർ​ന്ന് പ്ര​ദ​ക്ഷി​ണ​മാ​യി​ദേ​വാ​ല​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കും.

തു​ട​ർ​ന്ന് ദി​വ്യ​ബ​ലി, നൊ​വേ​ന, ആ​രാ​ധ​ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള അ​ഭി​ഷേ​ക പ്രാ​ർ​ത്ഥ​ന എ​ന്നി​വ ന​ട​ക്കും ഫാ. ​മി​ഥു​ൻ മെ​ന്‍റസ് മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് തീ​ർ​ഥാ​ട​ന കേ​ന്ദ്രം ഓ​ർ​മഫ​ല​കം സ​മ്മാ​നി​ക്കും. രാ​വി​ലെ 6.15 മു​ത​ൽ വൈ​കി​ട്ട് 6.30 വ​രെ തു​ട​ർ​ച്ച​യാ​യി ദി​വ്യ​ബ​ലി,നൊ​വേ​ന, ആ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും.

തീ​ർ​ഥാ​ട​ക​ർ​ക്ക് വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പു​ക​ൾ വ​ണ​ങ്ങു​ന്ന​തി​നും പൊ​ൻ​നാ​വ് നേ​ർ​ച്ച​യ്ക്കും അ​ടി​മ സ​മ​ർ​പ്പ​ണ​ത്തി​നും വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് റെ​ക്ട​ർ റവ.​ ഡോ.​ ബെ​ന്നി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ, ഫാ.​ അ​ജ​യ് ആ​ന്‍റണി പു​ത്ത​ൻപ​റ​മ്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.