മൂവാറ്റുപുഴ നഗര വികസനം: അടിയന്തരമായി പൂർത്തീകരിച്ചില്ലെങ്കിൽ സമരമെന്ന് വ്യാപാരികൾ
1560814
Monday, May 19, 2025 5:02 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗര വികസനം അടിയന്തരമായി പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്. മൂവാറ്റുപുഴ അസോസിയേഷൻ ഓഫീസിൽ മൂവാറ്റുപുഴ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർമാണം അനന്തമായി നീളുന്നത് മൂവാറ്റുപുഴയിലെയും, സമീപപ്രദേശങ്ങളായ പേഴയ്ക്കാപ്പിള്ളി, തൃക്കളത്തൂർ, പെരുമറ്റം, വാളകം, അന്പലംപടി, മാറാടി, ആവോലി, വാഴക്കുളം എന്നിവിടങ്ങളിലെയും വ്യാപാരികളെ സാരമായി ബാധിക്കുന്നുണ്ട്.
വാട്ടർ അഥോറിറ്റിയുടെയും കോണ്ട്രാക്ടറുടെയും ഏകോപനം ഇല്ലായ്മ മൂലമാണ് നിർമ്മാണം നീളുന്നതെന്നും രാത്രി സമയങ്ങളിൽ കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. മേഖലാ ജനറൽ സെക്രട്ടറി അലക്സാണ്ടർ ജോർഡി, മേഖലാ ട്രഷറർ ജെയ്സൻ തോട്ടത്തിൽ, ജില്ലാ ട്രഷറർ സി.എസ്. അജ്മൽ ചക്കുങ്കൽ, ജില്ലാ വൈസ് പ്രസിഡന്റ് പി.എ കബീർ, ജോസ് വർഗീസ് പോത്താനിക്കാട്, സിജു സെബാസ്റ്റ്യൻ, വനിതാ നിയോജകമണ്ഡലം പ്രസിഡന്റ് ഡോ. വിജയലക്ഷ്മി ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ: പി.എ. കബീർ (നിയോജക മണ്ഡലം പ്രസിഡന്റ്), സാബു (പോത്താനിക്കാട്), ജോയ് തോമസ് (കല്ലൂർക്കാട്), ജോയ് തോമസ് (നെല്ലാട്), കുട്ടൻപിള്ള (കാലാന്പൂർ), പി.യു. ഷംസുദീൻ (മൂവാറ്റുപുഴ) - വൈസ് പ്രസിഡന്റുമാർ, അനിൽ (തൃക്കളത്തൂർ), സുനിൽ (മാറാടി), സൈമണ് (ആവോലി), ശശികുമാർ (വാളകം), ടോമി തോമസ് (വാഴക്കുളം) - സെക്രട്ടറിമാർ, ബിനു ചെറിയാൻ (പൈങ്ങോട്ടൂർ, ജനറൽ സെക്രട്ടറി), പി.കെ ബേബി (മാറാടി, ട്രഷറർ).