മൂ​വാ​റ്റു​പു​ഴ: പൊ​തു വി​ദ്യ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ൽ സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള അ​ധ്യാ​പ​ക ശാ​ക്തീ​ക​ര​ണ​തി​ന്‍റെ ഒ​ന്നാം​ഘ​ട്ടം അ​വ​സാ​നി​ച്ചു. അ​ഞ്ച് ദി​വ​സ​മാ​യി ന​ട​ന്ന ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​യി​ൽ സ​മ​ഗ്ര ഗു​ണ​മേ​ന്മ പ​ദ്ധ​തി, പു​സ്ത​ക വി​ല​യി​രു​ത്ത​ൽ, പാ​ഠ ആ​സൂ​ത്ര​ണം ത​യാ​റാ​ക്ക​ൽ, ക​ല-​തൊ​ഴി​ൽ-​കാ​യി​ക ഉ​ദ്ഗ്ര​ഥി​ത വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​യും അ​വ​ത​ര​ണ​വും ന​ട​ന്നു.

ജൂ​ണി​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണം ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ളി​ലും യു​വാ​ക്ക​ളി​ലും വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി​ക്ക് എ​തി​രെ കൂ​ത്താ​ട്ടു​കു​ളം എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന ശാ​ക്തീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക​ർ മ​നു​ഷ്യ​ച്ച​ങ്ങ​ല നി​ർ​മി​ച്ചു. തു​ട​ർ​ന്ന് കൂ​ത്താ​ട്ടു​കു​ളം ബി​ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന മ​ല​യാ​ളം വി​ഭാ​ഗം അ​ധ്യാ​പ​ക ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ സ​മാ​പ​നം മൂ​വാ​റ്റു​പു​ഴ എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി ഷാ​ജി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൂ​ത്താ​ട്ടു​കു​ളം എ​ഇ​ഒ ബോ​ബി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ എ​സ്. മ​ധു ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും മൊ​ബൈ​ൽ ഫോ​ണി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും അ​ധ്യാ​പ​ക​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.

ഡി​ഇ​ഒ ആ​ർ. സു​മ, കൂ​ത്താ​ട്ടു​കു​ളം എ​ച്ച്എ​സ്എ​സ് പ്ര​ധാ​ന അ​ധ്യാ​പി​ക എം. ​ഗീ​താ​ദേ​വി, ഫാ. ​ബി​നോ​യ് ചാ​ത്ത​നാ​ട്ട്, സ​ജി​ൽ വി​ൻ​സെ​ന്‍റ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​ക്ക് വി.​എ​സ്. ശ്യാം​ലാ​ൽ, കെ.​കെ. മ​നോ​ജ്, ജോ​മോ​ൻ ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. ര​ണ്ടാം​ഘ​ട്ട ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി ഇ​ന്ന് ആ​രം​ഭി​ക്കും.