മൂ​വാ​റ്റു​പു​ഴ: സി​പി​എം പാ​യി​പ്ര സൊ​സൈ​റ്റി​പ്പ​ടി ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ങ്ക് ജേ​താ​വി​നെ അ​നു​മോ​ദി​ച്ചു. പാ​യി​പ്ര പ​റ​ക്കു​ന്ന​ത്ത് ല​ത്തീ​ഫി​ന്‍റെ​യും റീ​ജ​യു​ടേ​യും മ​ക​ളാ​യ സ​ഹ​ല ല​ത്തീ​ഫി​നെ​യാ​ണ് ആ​ദ​രി​ച്ച​ത്. മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ബി​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ മൂ​ന്നാം റാ​ങ്ക് നേ​ടി​യ സ​ഹ​ല​യ്ക്ക് ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പി.​ആ​ർ. മു​ര​ളീ​ധ​ര​ൻ സ​മ്മാ​നി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ചേ​ർ​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​എ. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ബാ​ബു ബേ​ബി, ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. വി​ഷ്ണു, കെ. ​ഘോ​ഷ്, എം.​ആ​ർ റെ​ജി​കു​മാ​ർ, എം. ​ഇ​ബ്രാ​ഹിം, എ​ൻ. വി​ജ​യ​ൻ, എ.​എ​ൻ പ​രീ​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.