നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ​വ​ത്ക്ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം.200 കോ​ടി രൂ​പ ചെ​ല​വി​ട്ടു​ള്ള സി​യാ​ൽ 2.0 എ​ന്ന ഐടി വി​ക​സ​ന പ്രോ​ജ​ക്ട് ഇ​ന്ന് വൈ​കി​ട്ട് അഞ്ചിന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​യാ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍ററി​ലാ​ണ് ച​ട​ങ്ങ്.

സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​വും സൈ​ബ​ർ സു​ര​ക്ഷ​യി​ൽ ആ​ധു​നി​ക​വ​ത്ക്ക​ര​ണ​വു​മാ​ണ് സി​യാ​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഡി​പ്പാ​ർ​ച്ച​ർ സു​ര​ക്ഷാ​പ​രി​ശോ​ധ​നാ പോ​യി​ന്‍റു​ക​ളി​ൽ ഫു​ൾ​ബോ​ഡി സ്‌​കാ​ന​റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തും. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര ടെ​ർ​മി​ന​ലു​ക​ളി​ൽ ഓ​രോ​ന്ന് വീ​ത​മാ​ണ് ആ​ദ്യം സ്ഥാ​പി​ക്കു​ക.

സിഐഎ​സ്എ​ഫ് ഭ​ട​ൻ​മാ​ർ മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് പ​ക​രം, യാ​ത്ര​ക്കാ​ർ​ക്ക് സ്‌​കാ​ന​ർ ക​വാ​ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കാ​നാ​കും. നി​രോ​ധി​ത​വ​സ്തു​ക്ക​ളു​ണ്ടെ​ങ്കി​ൽ, തി​രി​കെ​യി​റ​ങ്ങി അ​വ മാ​റ്റി​യ​ശേ​ഷം വീ​ണ്ടും ക​ട​ക്കാ​നാ​കും.

ഓ​ട്ടോ​മാ​റ്റി​ക് ട്രേ ​റി​ട്രീ​വ​ർ സി​സ്റ്റ​മാ​ണ് മ​റ്റൊ​ന്ന്. യ​ന്ത്ര​വ​ത്കൃ​ത​മാ​ക്കു​ന്ന​തോ​ടെ ഹാ​ൻ​ഡ് ബാ​ഗേ​ജു​ക​ൾ അ​തി​വേ​ഗം സ്‌​കാ​നിംഗിന് വി​ധേ​യ​മാ​ക്കാ​നാ​കും. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഓ​പ്പ​റേ​ഷ​ണ​ൽ മേ​ഖ​ല​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ത ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന 4000 കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​ക്കും തു​ട​ക്ക​മാ​കും.

സൈ​ബ​ർ ഡി​ഫ​ൻ​സ് ഓ​പ്പ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​നസ​ജ്ജ​മാ​കു​ന്ന​തോ​ടെ വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ളു​ടെ സെ​ർ​വ​റു​ക​ളും സൈ​ബ​ർ സു​ര​ക്ഷാ സാ​ങ്കേ​തി​ക​വി​ദ്യ​യും ത​ദ്ദേ​ശീ​യ​മാ​യി​ത്ത​ന്നെ കൈ​കാ​ര്യം ചെ​യ്യാ​നാ​കും.​ സി​യാ​ൽ 2.0 ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ​ഭാ​ഗ​മാ​യി സി​യാ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ എ​യ്‌​റോ ഡി​ജി​റ്റ​ൽ സ​മി​റ്റ് ഒ​രു​കി​യി​ട്ടു​ണ്ട്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30 മു​ത​ൽ എ​ക്‌​സ്പീ​രി​യ​ൻ​സ് സെന്‍ററി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കും. ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്ന പ്ര​ധാ​ന പ​ദ്ധ​തി​ക​ളു​ടെ ലൈ​വ് ഡെ​മോ​ൺ​സ്‌​ട്രേ​ഷ​ൻ, റോ​ബോ​ട്ടി​ക്‌​സ്, സൈ​ബ​ർ സു​ര​ക്ഷാ രം​ഗ​ത്തെ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ൾ​ക്കുശേ​ഷം അ​തേ വേ​ദി​യി​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക ആ​ധു​നി​ക​വ​ത്ക്ക​ര​ണ​ത്തെ​ക്കു​റി​ച്ച് ര​ണ്ട് പാ​ന​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കും.