ട്രെയിലറും സ്കൂട്ടറുമിടിച്ച് നവവധു മരിച്ചു
1560822
Monday, May 19, 2025 5:08 AM IST
അരൂർ: ട്രെയിലർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഭർത്താ വിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരു ന്ന നവവധു വിന് ദാരു ണാന്ത്യം. അരൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ തച്ചാറയിൽ ജോമോന്റെ ഭാര്യ എസ്തർ (27)ആണ് മരിച്ചത്. ദേശീയ പാതയിൽ അരൂർ ക്ഷേത്രം കവലയിൽ ഇന്നലെ രാവിലെ 9.30 ഓടെ ആയിരുന്നു അപകടം.
സ്കൂട്ടറിൽ ജോമോനു പിന്നിലിരുന്ന് പോകുന്പോഴാണ് അപകടത്തിൽപ്പെട്ടത്. ജോമോൻ അത്ഭുതകരമായി രക്ഷപെട്ടു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.
റോഡിൽ തെറിച്ചു വീണ എസ്തറിന്റെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. അരൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.
അല്പനേരം ദേശീയപാത യിൽ ഗതാഗത തടസമുണ്ടായി. മൃതദേഹം അരൂക്കുറ്റി സർക്കാർ ആശുപത്രി മോർച്ചറിയിൽ.