തൃ​പ്പൂ​ണി​ത്തു​റ: വീ​ടി​ന് തീ​യി​ട്ട് ഗൃ​ഹ​നാ​ഥ​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. മ​ക​ന് ചെ​റി​യ പൊ​ള്ള​ലേ​റ്റു. എ​രൂ​ർ പെ​രീ​ക്കാ​ട് ച​ക്കാ​ല​പ്പ​റ​ന്പി​ൽ പ്ര​കാ​ശ​ൻ (വാ​വ​ൻ-59) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30 ഓ​ടെ ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യി​ലും കി​ട​ക്ക​യി​ലും പെ​ട്രോ​ളൊ​ഴി​ച്ച് തീ​യി​ടു​ക​യാ​യി​രു​ന്നു.

വീ​ടി​ന​ക​ത്ത് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യാ​യ മ​ക​ൻ കി​ര​ണ്‍ തീ ​പ​ട​രു​ന്ന​തു ക​ണ്ട് വീ​ട്ടി​ൽ​നി​ന്നും ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. തീ​യി​ട്ട ശേ​ഷം പ്ര​കാ​ശ​ൻ വ​ർ​ക്ക് ഏ​രി​യ​യി​ൽ, ഉ​ടു​ത്തി​രു​ന്ന മു​ണ്ടി​ൽ തൂ​ങ്ങു​ക​യാ​യി​രു​ന്നു. തീ​പി​ടി​ച്ച വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തെ കെ​ടു​ത്തി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

ഇ​യാ​ളു​ടെ ഭാ​ര്യ രാ​ജേ​ശ്വ​രി വ​ഴ​ക്കി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ​നി​ന്നും മാ​റി​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. ചെ​റി​യ പൊ​ള്ള​ലേ​റ്റ കി​ര​ണ്‍ (16) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്ക​രി​ച്ചു.