പ​ള്ളു​രു​ത്തി: അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ഇ​ടി​ച്ച് സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു. ഇ​ട​ക്കൊ​ച്ചി ചെ​റു​കാ​ട്ടു​പ​റ​ന്പി​ൽ ജൂ​ഡ്സ​ൻ ഗോ​ണ്‍​സാ​ൽ​വ​സ് (57) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ ഇ​ട​ക്കൊ​ച്ചി ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സൈ​ക്കി​ളി​ൽ​നി​ന്ന് തെ​റി​ച്ചു വീ​ണ ജൂ​ഡ്സ​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ച​ത്.

ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ഇ​ട​ക്കൊ​ച്ചി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ജെ​സി. മ​ക്ക​ൾ: ഫെ​ബി​ൻ, ഫി​യോ​ണ.