ഐഎസ്ഒ സർട്ടിഫിക്കറ്റ് വിതരണം ഇന്ന്
1561092
Tuesday, May 20, 2025 6:49 AM IST
കോതമംഗലം: റൂറൽ ജില്ലയിലെ പെരുന്പാവൂർ സബ് ഡിവിഷൻ ഓഫീസിനും കോട്ടപ്പടി പോലീസ് സ്റ്റേഷനും ഐഎസ്ഒ സർട്ടിഫിക്കറ്റ്. കുറ്റകൃത്യങ്ങൾ തടയൽ, കുറ്റവാളികളെ കണ്ടെത്തൽ, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവത്കരണം, ഭൗതിക സാഹചര്യങ്ങൾ, പാരിസ്ഥിതിക സംരക്ഷണം തുടങ്ങിയവയിലെ മികവ് അടിസ്ഥാനമാക്കിയാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.
സർട്ടിഫിക്കറ്റ് വിതരണച്ചടങ്ങ് ഇന്ന് വൈകുന്നേരം നാലിന് കോട്ടപ്പടി പോലീസ് സ്റ്റേഷനിൽ റേഞ്ച് ഡിഐജി ഡോ. എസ്. സതീഷ് ബിനോ ഉദ്ഘാടനം ചെയ്യും.
ജില്ലാ പോലീസ് മേധാവി എം. ഹേമലത മുഖ്യ പ്രഭാഷണം നടത്തും. ഐഎസ്ഒ പ്രതിനിധി എൻ. ശ്രീകുമാർ സർട്ടിഫിക്കറ്റ് നൽകും. പെരുന്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യ അധ്യക്ഷത വഹിക്കും.