കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി ക​ൽ​ക്കു​ന്നേ​ൽ മാ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ർ ഏ​ലി​യാ​സ് സ​ണ്‍​ഡേ സ്കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​വും ന​ട​ത്തി. ആ​ലു​വ തൃ​ക്കു​ന്ന​ത്ത് സെ​മി​നാ​രി​ക്കു മു​ന്നി​ൽ നി​ന്ന് ആ​രം​ഭി​ച്ച ദീ​പ​ശി​ഖാ പ്ര​യാ​ണ​വും പ​താ​ക ഘോ​ഷ​യാ​ത്ര​യും വാ​ഹ​ന റാ​ലി​യു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടേ​യും അ​ക​ന്പ​ടി​യി​ൽ പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​പ്പോ​ൾ ഇ​ട​വ​ക​ജ​ന​ങ്ങ​ളും സ​ണ്‍​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

പൊ​തു​സ​മ്മേ​ള​നം കു​ര്യാ​ക്കോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെയ്തു. ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ജൂ​ബി​ലി സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഡ​യാ​ലി​സി​സ് ഫ​ണ്ട് ഉ​ദ്ഘാ​ട​നം ന​ട​ത്തി. നി​ർ​ധ​ന അ​ധ്യാ​പ​ക പെ​ൻ​ഷ​ൻ പ​ദ്ധ​തി സ​ഭ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് സി. ​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഗോ​പി വ്യ​ക്ഷ​ത്തൈ ന​ട്ടു. ജൂ​ബി​ലി കാ​ൻ​സ​ർ കെ​യ​ർ ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ, സ​ഹ​വി​കാ​രി ഫാ. ​ബെ​ൻ സ്റ്റീ​ഫ​ൻ മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.