മൂവാ​റ്റു​പു​ഴ: ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി വീ​ട്ടു​പ​ടി​ക്ക​ൽ സേ​വ​ന​മെ​ത്തു​ന്ന മൊ​ബൈ​ൽ വെ​റ്റ​റി​ന​റി യൂ​ണി​റ്റ് മൂ​വാ​റ്റു​പു​ഴ​യ്ക്ക് അ​നു​വ​ദി​ച്ച​താ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. സം​സ്ഥാ​ന​ത്ത് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച സ​ഞ്ച​രി​ക്കു​ന്ന യൂ​ണി​റ്റു​ക​ളി​ൽ ഒ​ന്നാ​ണ് മൂ​വാ​റ്റു​പു​ഴ​യ്ക്ക് ല​ഭി​ച്ച​ത്.

ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സം​വാ​ദ​ത്തി​ൽ ക​ർ​ഷ​ക​ർ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളെ തു​ട​ർ​ന്ന് എം​എ​ൽ​എ മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് മൊ​ബൈ​ൽ വെ​റ്റ​റി​ന​റി ക്ലി​നി​ക്കി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള യൂ​ണി​റ്റ് മൂ​വാ​റ്റു​പു​ഴ​യ്ക്കും അ​നു​വ​ദി​ച്ച​ത്. വ​ലി​യ മൃ​ഗ​ങ്ങ​ൾ ത​ള​ർ​ന്നു​വീ​ഴു​ക​യോ എ​ഴു​ന്നേ​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം കി​ട​പ്പി​ലാ​വു​ക​യോ ചെ​യ്താ​ൽ അ​വ​യ്ക്ക് യ​ഥാ​സ​മ​യം വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ടെ​ലി വെ​റ്റ​റി​ന​റി പ​ദ്ധ​തി​യും ഇ​തോ​ടൊ​പ്പ​മു​ണ്ട്.

പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്തോ​ടെ അ​ടി​യ​ന്തര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ രോ​ഗ​നി​ർ​ണ​യ​ത്തി​നും ചി​കി​ത്സ​യ്ക്കും സ​ജ്ജ​മാ​ക്കി​യ സ​ഞ്ച​രി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി​ക​ളാ​യ ആം​ബു​ലേ​റ്റ​റി ക്ലി​നി​ക്കു​ക​ൾ ക​ർ​ഷ​ക​രു​ടെ വീ​ട്ടു​പ​ടി​ക്ക​ൽ ഓ​ടി​യെ​ത്തും. മൊ​ബൈ​ൽ ക്ലി​നി​ക്കി​ൽ വെ​റ്റി​ന​റി ഡോ​ക്ട​ർ, ഡ്രൈ​വ​ർ / അ​റ്റ​ൻ​ഡ​ർ എ​ന്നി​വ​ർ ഉ​ണ്ടാ​കും.

ടോ​ൾ​ഫ്രീ ന​ന്പ​റി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​രു​ടെ കോ​ളു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം, ബീ​ജ​ദാ​ന​ത്തി​നു​ള്ള സൗ​ക​ര്യം എ​ന്നി​വ സ​ജ്ജി​ക​രി​ച്ച വാ​ഹ​ന​മാ​ണ് മൊ​ബൈ​ൽ യൂ​ണി​റ്റി​ൽ ഉ​ണ്ടാ​വു​ക​യെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.