വാ​ഴ​ക്കു​ളം : കു​വൈ​റ്റി​ലെ സീ​റോ മ​ല​ബാ​ർ ആ​ത്മീ​യ സം​ഘ​ട​ന​യാ​യ സീ​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഡോ. ​ബോ​ബി​ൻ ജോ​ർ​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തു. മൂ​വാ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ളു​ള്ള സം​ഘ​ട​ന​യു​ടെ 30-ാമ​ത് ഭ​ര​ണ​സ​മി​തി​യാ​ണ് ചു​മ​ത​ല​യേ​റ്റ​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ക​ല്ലൂ​ർ​ക്കാ​ട് പ​രേ​ത​നാ​യ എ​ട​പ്പാ​ട്ടു വ​ർ​ക്കി​യു​ടെ മ​ക​നാ​ണ് ഡോ. ​ബോ​ബി​ൻ. കു​വൈ​റ്റി​ലെ അ​ൽ ധ​ന​ഹ് അ​മേ​രി​ക്ക​ൻ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ്. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഡോ. ​ബോ​ബി​ൻ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്, കു​വൈ​റ്റ് കൗ​ണ്‍​സി​ൽ ഫോ​ർ സ്പെ​ഷ്യ​ൽ നീ​ഡ്സ് ടീ​ച്ചേ​ഴ്സ് ഫോ​റം സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.