ജനറൽ ആശുപത്രിയിലേക്ക് ഡയാലിസിസ് മെഷീൻ
1561100
Tuesday, May 20, 2025 6:49 AM IST
മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിലേക്ക് പുതിയ ഡയാലിസിസ് മെഷീൻ നൽകി. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന മടേയ്ക്കൽ ചെറിയാൻ ചാരിറ്റബിൾ ട്രസ്റ്റാണ് മെഷീൻ നൽകിയത്. ആശുപത്രിയിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഡയാലിസിസ് മെഷീൻ ആശുപത്രി അധികൃതർക്ക് കൈമാറി. 7,60,000 രൂപ വിലവരുന്ന ജർമൻ ടെക്നോളജിയിലുള്ള മെഷീനാണ് നൽകിയത്. അഞ്ചുവർഷത്തെ ഗ്യാരണ്ടിയും ഇതോടൊപ്പം കന്പനി ഉറപ്പു നൽകുന്നു.
ചടങ്ങിൽ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.എം അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബു, നഗരസഭാംഗങ്ങളായ ജിനു മടേയ്ക്കൽ, ജോസ് കുര്യാക്കോസ്, എച്ച്എംസി അംഗം കെ.എ നവാസ്, റെഡ്ക്രോസ് ചെയർമാൻ ജോർജ് എബ്രഹാം, മടേക്കൽ ചെറിയാൻ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ സാബു ചെറിയാൻ മടേയ്ക്കൽ, ആർഎംഒ ഡോ. രാഹുൽ പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.