പഴകിയ ഹോട്ടൽ ഭക്ഷണം പിടിച്ചെടുത്തു
1561109
Tuesday, May 20, 2025 6:50 AM IST
ആലുവ: മാർക്കറ്റ് മേഖലയിൽ ആലുവ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഹോട്ടൽ ഭക്ഷണം പിടികൂടി. മെട്രോ സ്റ്റേഷനു സമീപമായി അഞ്ചോളം ഹോട്ടലുകളിൽ പരിശോധന നടത്തിയെങ്കിലും ഗ്രിൽ അറേബ്യ എന്ന ഹോട്ടലിൽ നിന്നാണ് പഴകിയ ഭക്ഷണം ലഭിച്ചത്. ഹോട്ടലിന് നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു.