നാലര കിലോഗ്രാം കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ
1561117
Tuesday, May 20, 2025 7:05 AM IST
മൂവാറ്റുപുഴ: വില്പനയ്ക്കായി എത്തിച്ച നാലരകിലോ കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ. ആസാം നൗഗാവ് സ്വദേശി സഞ്ജിത്ത് ബിശ്വാസി (26)നെയാണ് മുവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഞ്ചാവ് പായിപ്ര എസ്റ്റേറ്റ് പടിയിൽ ഇതരസം സ്ഥാന തൊഴിലാളികൾക്കിടയിൽ വില്പനയ്ക്കായി എത്തിച്ചപ്പോഴാണ് പിടികൂടിയത്.
മുവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജുവിന്റെ മേൽനോട്ടത്തിൽ പ്രതിയെ പിടികൂടിയ സ്ക്വാഡിൽ എസ്ഐമാരായ എസ്.എൻ. സുമിത, പി.സി. ജയകുമാർ, കെ.കെ. രാജേഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വി.എം ജമാൽ, സി.കെ. മീരാൻ, സീനിയർ സിപിമാരായ ബിബിൽ മോഹൻ, ധനേഷ് ബി. നായർ, ഷാൻ മുഹമ്മദ്, മഹേഷ് കുമാർ, സന്ദീപ് ടി. പ്രഭാകർ എന്നിവരാണുണ്ടായിരുന്നത്.