കൊ​ച്ചി: സ​ര്‍​ക്കാ​രി​ന്‍റെ നാ​ലാം വാ​ര്‍​ഷി​കം ക​രി​ദി​ന​മാ​യി ജി​ല്ല​യി​ല്‍ യു​ഡി​എ​ഫ് ആ​ച​രി​ച്ചു. 100 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ധൂ​ര്‍​ത്തും ആ​ര്‍​ഭാ​ട​വും ന​ട​ത്തു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ക​രി​ദി​നം ആ​ച​രി​ച്ച​തെ​ന്ന് ചെ​യ​ര്‍​മാ​ന്‍ ഡൊ​മിനി​ക് പ്ര​സ​ന്‍റേ​ഷ​ന്‍, ക​ണ്‍​വീ​ന​ര്‍ ഷി​ബു തെ​ക്കും​പു​റം എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

14 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ക​രി​ങ്കൊ​ടി പി​ടി​ച്ച് പ്ര​ക​ട​ന​ങ്ങ​ളും പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ളും ന​ട​ത്തി. തൃ​ക്കാ​ക്ക​ര​യി​ല്‍ മു​ഹ​മ്മ​ദ് ഷി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ച്ചിയിൽ ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍, എ​റ​ണാ​കു​ളത്ത് ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ, വൈ​പ്പി​നിൽ എം.​ജെ.​ടോ​മി, ക​ള​മ​ശേ​രിയിൽ അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, ആ​ലു​വയിൽ അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ, പി​റ​വത്ത് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ല്‍​എ, കോ​ത​മം​ഗ​ലത്ത് ഷി​ബു തെ​ക്കും​പു​റം, പ​റ​വൂ​രിൽ കെ.പി. ധ​ന​പാ​ല​ന്‍, മൂ​വാ​റ്റു​പു​ഴയിൽ വ​ര്‍​ഗീ​സ് മാ​ത്യു,

അ​ങ്ക​മാ​ലിയിൽ റോ​ജി എം ​ജോ​ണ്‍ എം​എ​ല്‍​എ, പെ​രു​മ്പാ​വൂ​രിൽ ബെ​ന്നി ബ​ഹ​ന്നാ​ന്‍ എം​പി, തൃ​പ്പൂ​ണി​ത്തു​റയിൽ കെ. ​ബാ​ബു എം​എ​ല്‍​എ, കു​ന്ന​ത്തുനാ​ട് വി.​പി.​സ​ജീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.