വൈ​പ്പി​ൻ: മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി തീ​ര​ത്ത് ജി​യോ ട്യൂ​ബ് സ്ഥാ​പി​ക്കാ​ൻ വൈ​പ്പി​ൻ മ​ണ്ഡ​ല​ത്തി​ൽ 1.83 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി കെ. എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. 13 ഇ​ട​ങ്ങ​ളി​ലാ​ണ് താ​ത്കാ​ലി​ക സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കു​ക. എ​ട​വ​ന​ക്കാ​ട് 9, 13 വാ​ർ​ഡു​ക​ൾ ( 64.8 ല​ക്ഷം), നാ​യ​ര​മ്പ​ലം പ​ന്ത്ര​ണ്ടാം വാ​ർ​ഡ് (39.60 ല​ക്ഷം),

ഞാ​റ​ക്ക​ൽ ഒ​ന്നാം വാ​ർ​ഡ് (37.60 ല​ക്ഷം ), കു​ഴു​പ്പി​ള്ളി ഒ​ന്ന്, 13 വാ​ർ​ഡു​ക​ൾ (20 ല​ക്ഷം ), പ​ള്ളി​പ്പു​റം ഒ​ന്ന്, 14 വാ​ർ​ഡു​ക​ൾ ( 24.53 ല​ക്ഷം) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ തീ​ർ​ക്കു​ന്ന​ത്. പ്ര​വൃ​ത്തി​ക​ൾ​ക്ക് മൂ​ന്നു ദി​വ​സ ഷോ​ർ​ട്ട് ടെ​ൻഡർ വി​ളി​ച്ചി​ട്ടു​ണ്ട്. ഈ​യാ​ഴ്ച ത​ന്നെ ടെൻഡർ ഓ​പ്പ​ൺ ചെ​യ്യു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.