കുസാറ്റിൽ മരം കടപുഴകി വീണ് ഓട്ടോറിക്ഷ തകർന്നു
1561221
Wednesday, May 21, 2025 4:42 AM IST
കളമശേരി: കളമശേരി കുസാറ്റ് റോഡിൽ മരം ഓട്ടോയ്ക്കു മുകളിൽ വീണ് ഓട്ടോ തകർന്നു. കുസാറ്റ് ഗേറ്റിനോട് ചേർന്നുള്ള സെക്യൂരിറ്റി കാബിന് സമീപമുള്ള മരമാണ് കടപുഴകിയത്.
അതുവഴി വന്ന ഓട്ടോറിക്ഷയുടെ മുകളിലേക്കാണ് മരംവീണത്. ഓട്ടോറിക്ഷ തകർന്നു. അതിൽ യാത്ര ചെയ്തിരുന്ന ആളും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനരാരംഭിച്ചു.