ചെട്ടിക്കാട് പള്ളിയിൽ പ്രഥമദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളുടെ കൂട്ടായ്മ ഭക്തിസാന്ദ്രമായി
1561227
Wednesday, May 21, 2025 4:55 AM IST
പറവൂർ : പ്രമുഖ തീർഥാടന കേന്ദ്രമായ ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ ദേവാലയത്തിൽ ഊട്ടു തിരുനാൾ എട്ടാമിടത്തോടനുബന്ധിച്ച് ഈ വർഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു.
തീർഥാടകരുടെ ഭവനങ്ങളിൽ നിന്നും കുട്ടികൾ വെള്ള വസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായി ദേവാലയത്തിലേക്ക് എത്തിച്ചേർന്നത് വിശ്വാസികൾക്ക് ഭക്തി സാന്ദ്രമായ അനുഭവമായി. ഇവർക്കായി നടത്തിയ പ്രാർഥനാ ശുശ്രൂഷയ്ക്ക് ഫാ. മിഥുൻ മെന്റസ് മുഖ്യകാർമികനായി. കുട്ടികൾക്ക് തീർഥാടന കേന്ദ്രത്തിന്റെ ഓർമ ഫലകം സമ്മാനിച്ചു.
രാവിലെ 6.15 മുതൽ വൈകിട്ട് 6.30 വരെ തുടർച്ചയായിദിവ്യബലി, നൊവേന ആരാധന എന്നിവ നടന്നു. റെക്ടർ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, ഫാ. അജയ് ആന്റണി പുത്തൻ പറമ്പിൽ എന്നിവർ നേതൃത്വം നൽകി.