തെരുവുനായ ശല്യം: ഞാറക്കലിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
1561228
Wednesday, May 21, 2025 4:55 AM IST
വൈപ്പിൻ: തെരുവുനായ ശല്യം രൂക്ഷമായ ഞാറക്കലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റാംബോ എന്ന വളർത്തു നായയുമായി എത്തി പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.
മെയിൻ റോഡുകളും ഇടറോഡുകളും തെരുവ് നായ്ക്കൾ കൈയടക്കി വെച്ചിരിക്കുകയാണെന്നും ജനങ്ങൾക്ക് സുരക്ഷിതമായി പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ് ഞാറക്കലെന്നും സമരം ഉദ്ഘാടനം ചെയ്ത ഡിസിസി വൈസ് പ്രസിഡന്റ് ടിറ്റോ ആന്റണി ആരോപിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സൗമ്യ തോമസ് അധ്യക്ഷയായി.