ലോറിയും കാറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു
1561437
Wednesday, May 21, 2025 10:17 PM IST
കരുമാലൂർ: ആലുവ-പറവൂർ കെഎസ്ആർടിസി റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. കരുമാലൂർ കൈലാസം ശിവനാരായണനാ (75)ണ് മരിച്ചത്.
ചെവ്വാഴ്ച രാത്രി കരുമാലൂർ ഷാപ്പുപടിയിലായിരുന്നു അപകടം. പറവൂരിൽ നിന്ന് ആലുവ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയിൽ കാർ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു.
വാഹനം ഓടിച്ചിരുന്ന പുറപ്പിള്ളിക്കാവ് കുണ്ടൂർ ബാബു (56) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് അപകടത്തിൽപെട്ടവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
ഗുരുതര പരുക്കേറ്റ ശിവനാരായണൻ ഇന്നലെ ഉച്ചയോടെ മരിച്ചു. ഭാര്യ: പരേതയായ കൊച്ചമ്മിണ്ണി (സുന്ദരി).