കൊ​ച്ചി: മു​ന​മ്പം ഭൂ​സ​മ​രം 222-ാം ദി​ന​ത്തി​ലേ​ക്ക് ക​ട​ന്നു. 221-ാം ദി​ന​മാ​യ ഇ​ന്ന​ലെ എ​ട്ടു പേ​ര്‍ സ​മ​ര​പ്പ​ന്ത​ലി​ല്‍ നി​രാ​ഹാ​ര​മി​രു​ന്നു. രാ​വി​ലെ ഒ​മ്പ​തി​ന് വേ​ളാ​ങ്ക​ണ്ണി മാ​താ പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റ​ണി സേ​വ്യ​ര്‍ ത​റ​യി​ല്‍ ഷാ​ള്‍ അ​ണി​യി​ച്ച് നി​രാ​ഹാ​ര സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ന്‍​സി അ​നി​ല്‍, അ​ഞ്ചു രാ​ഹു​ല്‍, ലാ​ലി സ്റ്റീ​ഫ​ൻ, ഷെ​ര്‍​മി ബാ​ബു, പൗ​ളി ജോ​ര്‍​ജ്, സി​ബി അം​ബ്രോ​സ്, ഷീ​ന ജോ​സ്, കു​ഞ്ഞു​മോ​ന്‍ ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ നി​രാ​ഹാ​ര​മ​നു​ഷ്ടി​ച്ച​ത്. വൈ​കി​ട്ട് അ​ഞ്ചി​ന് നാ​ര​ങ്ങ​നീ​ര് ന​ല്‍​കി സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.